തണ്ണീര്‍ കൊമ്പന്‍ ഭീതി വിതച്ച പ്രദേശത്തിന് സമീപ പ്രദേശമാണിത്.

ഈ വാർത്ത ഷെയർ ചെയ്യാം

സുല്‍ത്താന്‍ ബത്തേരി: കാട്ടാന വീടിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു കയറി ഗൃഹനാഥനെ കൊലപ്പെടുത്തി. ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയില്‍ എത്തുകയും ആക്രമണം നടത്തുകയുമായിരുന്നു.

വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തില്‍ ചാലിഗദ്ദ പടമല പനച്ചിയില്‍ അജിയാണ് മരിച്ചത്.

കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴ ആനയാണ് വയനാട്ടിലിറങ്ങിയത്. പ്രദേശത്ത് ഭീതി ജനകമായ സാഹചര്യമാണുള്ളത്. ആനവരുന്നതും ആളെ കൊല്ലുന്നതും സി സി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

രണ്ടു കുട്ടികള്‍ ഓടി രക്ഷപ്പെടുന്നതും ദൃശ്യത്തില്‍ കാണാം. സംഭവത്തെ തുടര്‍ന്നു പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തുവന്നു. ആളെ കൊന്ന ശേഷം സ്ഥലത്തു നാശം വിതച്ചാണ് ആന മുന്നോട്ടു പോയത്.

കഴിഞ്ഞ ആഴ്ച തണ്ണീര്‍ കൊമ്പന്‍ ഭീതി വിതച്ച പ്രദേശത്തിന് സമീപ പ്രദേശമാണിത്. മയക്കുവെടിവച്ചു തണ്ണീര്‍ കൊമ്പനെ പിടിച്ചെങ്കിലും പിന്നീട് ചരിഞ്ഞിരുന്നു. ഖേദകരമായ സംഭവമാണുണ്ടായതെന്നും സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!