യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരു ബെൽത്തങ്ങാടി കാര്യത്തഡ്കയിൽ രേവതിയാണ് മരിച്ചത്.
നേരം പുലർന്നിട്ടും പുറത്തുവരാത്തതിനെ തുടർന്ന് കിടപ്പുമുറിയുടെ വാതിൽ തകർത്ത് ഉള്ളിൽ കയറിയപ്പോഴാണ് രേവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന രേവതി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അടുത്തിടെയാണ് വീട്ടിൽ മടങ്ങി എത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.