വ്യത്യസ്ത സമയങ്ങളിലെ ഈ ദര്‍ശനങ്ങൾക്ക് ഓരോ ഫലങ്ങൾ.

ഈ വാർത്ത ഷെയർ ചെയ്യാം

ജീവിതത്തിൽ ഒരിക്കലെങ്കിലും ഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കുവാൻ കഴിയുന്നത് ജീവിതസാഫല്യമായാണ് വിശ്വാസികൾ കണക്കാക്കുന്നത്.

നിർമ്മാല്യ ദർശനം

പുലർച്ചെ 3.00 മണിക്കാണ് ഗുരുവായൂർ ക്ഷേത്രത്തിലെ നട തുറക്കുന്നത്.ഗുരുവായൂരപ്പനെ നിർമ്മാല്യ ദർശനം നടത്തുന്നത് വിശ്വാസികളെ സർവ്വപാപങ്ങളും അകറ്റി നിർമ്മലരാക്കുന്നു എന്നാണ് വിശ്വാസം. വിശ്വരൂപദർശനമാണ് നിർമ്മാല്യ സമയത്തുള്ളത്.

വാകച്ചാർത്ത്
ഗുരുവായൂരപ്പന്റെ വാകച്ചാർത്ത് ദർശിച്ചാൽ അരിഷ്ടതകളിൽ നിന്ന് മോചനം നേടാം

തൈലാഭിഷേക ദർശനം
രോഗങ്ങളിൽ നിന്നു മോചനമാണ് തൈലാഭിഷേക ദർശനം നല്കുന്നത്.

പാലഭിഷേകം
പാലഭിഷേകത്തിൽ പ്രാർത്ഥിച്ചാൽ പങ്കെടുത്തു ശത്രുക്കളിൽ നിന്നു സംരക്ഷണം ലഭിക്കും

ബാലഗോപാലഭാവം

സന്താനങ്ങളുടെ ദുരിതവം കഷ്ടതയും മാറ്റുവാൻ ബാലഗോപാലഭാവത്തിലുള്ള ദർശനം മതിയാവും.

ശംഖാഭിഷേകം

ജീവിതത്തിലെ ദാരിദ്രം മാറി ധനാഭിവൃദ്ധിക്ക് ശംഖാഭിഷേക സമയത്ത് ദർശനം നടത്തി പ്രാർത്ഥിച്ചാൽ മതിയെനനാണ് വിശ്വാസം.

‌‌‌പന്തീരടി പൂജ

മനസ്സമാധാനം, നേത്രരോഗശമനം എന്നിവാണ് പന്തീരടി പൂജ നല്കുന്ന ഫലങ്ങൾ.
ശീവേലി തൊഴുതാൽ
കേസുകളിലും വഴക്കുകളിലും വിജയം നല്കുന്നു

ശ്രീഭൂതബലി

സന്താനഭാഗ്യം, ധനം എന്നിവ ലഭിക്കുന്നതിന് ക്ഷേത്രത്തിലെ ശ്രീഭൂതബലിയിൽ പങ്കെടുക്കാം.

ദീപാരാധന

ദീപാരാധന തൊഴുത് പ്രാർത്ഥിക്കുമ്പോൾ ദാമ്പത്യ വിജയം, പ്രണസസാഫല്യം എന്നിവയാണത്രെ ഫലം.

അത്താഴപൂജ

ദാരിദ്രവും രോഗങ്ങളും എല്ലാം മാറ്റി ജീവിതത്തിൽ കീർത്തിയും ഉയർച്ചയും വരുവാൻ അത്താഴപൂജയിൽ പങ്കെടുത്ത് പ്രാർത്ഥിക്കാം.

തൃപ്പുക

അനന്തശേഷശയനൻ ആയി ഗുരുവായൂരപ്പൻറെ ഭാവമുള്ള തൃപ്പുക സമയത്ത് ദർശനം നടത്തുന്നത്
മോക്ഷലബ്ദി നല്കുമെന്നാണ് വിശ്വാസം.

കൃഷ്ണനാട്ടം ദര്‍ശനം

ക്ഷേത്രത്തിലെ കൃഷ്ണനാട്ടം വഴിപാട് നടത്തുന്നതും ദർശിക്കുന്നതതും വിവാഹ തടസ്സങ്ങൾ മാറ്റുമെന്നും സന്താനഭാഗ്യം നല്കുമെന്നുമാണ് മറ്റൊരു വിശ്വാസം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!