പത്തനംതിട്ട : ചരിത്രപ്രസിദ്ധമായ മാരാമൺ കൺവൻഷനോളം പ്രധാനപ്പെട്ടതാണ് “കുട്ടിപ്പന്തൽ”.കൺവൻഷൻ തുടങ്ങിയാൽ തിങ്കൾ മുതൽ ശനി വരെ രാവിലെ കുട്ടികളുടെ ബൈബിൾ ക്ലാസ്സുകൾ ഇവിടെ നടക്കുന്നു.
പാട്ടുകൾ, വേദപുസ്തകം അടിസ്ഥാനമാക്കി ചെറിയ ചെറിയ സ്കിറ്റുകൾ, കഥകൾ അങ്ങനെ എല്ലാം കൊണ്ടും അനുഗ്രഹീതമായ കുട്ടികളുടെ യോഗമാണിവിടം. സി എസ് എസ് എം പ്രവർത്തകരാണ് ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന പരമ്പരാഗത രീതിയിലുള്ള ഓലപ്പന്തല്‍, കണ്‍വെന്‍ഷന്‍ നഗറിലേക്കുള്ള താല്‍ക്കാലിക പാലങ്ങള്‍, പ്രത്യേക കുട്ടിപ്പന്തല്‍… കോഴഞ്ചേരി പാലത്തിനുതാഴെ പമ്പാ മണപ്പുറം മാരാമണ്‍ കണ്‍വെന്‍ഷനായി പൂര്‍ണസജ്ജം.