അഞ്ച് ഗജവീരൻമാർ പത്മനാഭന് സ്മരണാഞ്ചലി നേരും.

ഈ വാർത്ത ഷെയർ ചെയ്യാം

തൃശൂർ : ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ഗജരത്നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 12 തിങ്കളാഴ്ചയാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.അന്നേ ദിവസം രാവിലെ 9 മണിക്ക് ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ ഗജരത്നം ഗുരുവായൂർ പത്മനാഭൻ്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.

ദേവസ്വം ആനത്താവളത്തിലെ അഞ്ച് ഗജവീരൻമാർ പത്മനാഭന് സ്മരണാഞ്ചലി നേരും. 2020 ഫെബ്രുവരിയിലാണ് ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞത്. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനായിരുന്നു ഗുരുവായൂർ പത്മനാഭൻ. ഗുരുവായൂർ ദേവസ്വത്തിന്റെ വകയായുള്ള ആനയാണിത്. 1954 ജനുവരി 18നാണ്‌ പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്‌. തൃശൂർ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പദ്മനാഭൻ തൊണ്ണൂറുകളുടെ അവസാനത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി തിടമ്പേറ്റിയിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!