മലയാളത്തിലെ മഹാ നടൻ മഹാ ഗായകനെ സന്ദർശിച്ചു. അമേരിക്കയിൽ ഗാന ഗന്ധർവ്വൻ യേശുദാസിന്റെ വസതിയിൽ മോഹൻലാൽ എത്തുകയായിരുന്നു.
സുഹൃത്തുക്കൾക്കൊപ്പമായിരുന്നു മോഹൻലാലിന്റെ സന്ദർശനം. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യ്തു.
“ഗാനഗന്ധർവൻ്റെ വസതിയിൽ… പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിൻ്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ” എന്നാണ് ചിത്രങ്ങൾക്കൊപ്പം മോഹൻലാൽ കുറിച്ചത്.