കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മനോജ്.കെ. ജയൻ നിർവഹിച്ചു.

ഈ വാർത്ത ഷെയർ ചെയ്യാം

കോട്ടയം: പ്രസിദ്ധമായ ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രിമുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠത്തിൽ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ് കർമം നടന്നത്.

കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മനോജ്.കെ. ജയൻ നിർവഹിച്ചു. എട്ടാം ഉത്സവദിനമായ ഫെബ്രുവരി 18 നാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. ഫെബ്രുവരി 20ന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.

എട്ടാം ഉത്സവദിനമായ 18ന് സിനിമാതാരം ജയറാമും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം നടക്കും. രാത്രി 12 മുതൽ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും നടക്കും.

പള്ളിവേട്ട ദിനമായ 19ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം നടക്കും. ശ്രീബലിക്കൊപ്പം കുടമാറ്റവും ഉണ്ടാവും. ആറാട്ട് ദിവസമായ 20ന് ഉച്ചയ്ക്ക് 12ന് ആറാട്ട് പുറപ്പാടും രാത്രി 12ന് ആറാട്ട് എതിരേൽപ്പും നടക്കും. തുടർന്ന് ആറാട്ട് എഴുന്നള്ളിപ്പിന് ശേഷം കൊടിയിറങ്ങും. ഏഴരപ്പൊന്നാന ദർശനത്തിനു ശേഷം ആറാട്ട് വരെ ക്ഷേത്രത്തിൽ പൊന്നാനകളെ ദർശിക്കുവാനുള്ള അവസരം ഉണ്ടാകുന്നതാണ്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!