വലിയകട മുതൽ ശാർക്കര വരെയുള്ള ദീപാലങ്കാരം ഇക്കുറിയും ഉണ്ടാകും.

ഈ വാർത്ത ഷെയർ ചെയ്യാം

ചിറയിൻകീഴ്: ശാർക്കര പൊങ്കാലയ്ക്ക് അടുപ്പുകൂട്ടുവാനായി ചുടുകല്ലുകൾ സംഭാവനയായി നൽകി ന്യൂ രാജസ്ഥാൻ മാർബിൾസ്.

ഇതിന്റെ വിതരണോദ്ഘാടനം എം.ഡി സി.വിഷ്ണുഭക്തൻ ക്ഷേത്ര മേൽശാന്തി വെഞ്ഞാറമൂട് പാലൂർ മഠത്തിൽ കെ.മാധവൻ പോറ്റിക്ക് നൽകി നിർവഹിച്ചു. കഴിഞ്ഞ 31 വർഷമായി സി.വിഷ്ണുഭക്തൻ പൊങ്കാലയ്ക്ക് കല്ലുകൾ നൽകി വരികയാണ്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സതീഷ് കുമാർ, ജി.വ്യാസൻ, എസ്.മധു, കണ്ണൻ ശാർക്കര, അജയകുമാർ സി.എസ്, പ്രശാന്തൻ തുടങ്ങിയവർ പങ്കെടുത്തു.

6 ലോഡ് ചുടുകല്ലാണ് ഇക്കുറി നൽകിയത്. 14ന് നടക്കുന്ന ശാർക്കര പൊങ്കാലയ്ക്ക് പതിനായിരക്കണക്കിന് അടുപ്പുകളാണ് കൂട്ടുന്നത്. ശാർക്കര മീനഭരണിയുടെ ഭാഗമായി ഉത്സവ നാളിൽ കഴിഞ്ഞ 30 വർഷമായി നടത്തിവരുന്ന വലിയകട മുതൽ ശാർക്കര വരെയുള്ള ദീപാലങ്കാരം ഇക്കുറിയും ഉണ്ടാകുമെന്ന് സി.വിഷ്ണുഭക്തൻ അറിയിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!