ജേർണൽ ന്യൂസിന്റെ ആദരാഞ്ജലികൾ.

ഈ വാർത്ത ഷെയർ ചെയ്യാം

പത്തനംതിട്ട : പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ അദ്ധ്യക്ഷനും,ശബരിമല ആചാര സംരക്ഷണത്തിനായി അയ്യപ്പ ഭക്തരെ മുന്നിൽ നിന്നും നയിച്ച
ശ്രീ പി ജി ശശികുമാര വർമ്മ (71) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അന്ത്യം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ. സംസ്‌കാരം ബുധനാഴ്ച നടക്കും.വലിയ കോയിക്കല്‍ ക്ഷേത്രം 11 ദിവസം അടച്ചിടും.

നിലവിൽ കേരളം ക്ഷേത്ര ആചാര സമിതി , തിരുവാഭരണ പാത സംരക്ഷണ സമിതി എന്നിവയുടെ അധ്യക്ഷനായിരുന്നു.കോട്ടയം കിടങ്ങൂർ പാറ്റിയാൽ ഗോദശർമ്മൻ നമ്പൂതിരിപ്പാടിന്റെയും പന്തളം അംബികാവിലാസം കൊട്ടാരത്തിൽ അംബികത്തമ്പുരാട്ടിയുടെയും മകനായി 1952 മേയ് 13നാണ് ജനനം. ദേശാഭിമാനിയിൽ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷം സെക്രട്ടേറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു. 2007ൽ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. വിരമിച്ച ശേഷവും വിവിധ സാമൂഹ്യ സംഘടനാ വിഷയങ്ങളിൽ സജീവമായി പങ്കെടുത്ത അദ്ദേഹം ദീർഘകാലം പന്തളം കേരളവർമ്മ സ്മാരക വായനശാലയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് ,​ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 1996ലെ ഇ.കെ. നായനാർ സർക്കാരിന്റെ കാലത്ത് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പി.എ ആയും വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പാലൊളിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.ഭാര്യ : മീര വർമ്മ (കോട്ടയം പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരം)​ മക്കൾ : സംഗീത വർമ്മ,​ അരവിന്ദ് വർമ്മ ( സീനിയർ സബ് എഡിറ്റർ കേരളകൗമുദി)​ ,​ മഹേന്ദ്ര വർമ്മ (അക്കൗണ്ടന്റ്)​ . മരുമകൻ: നരേന്ദ്രവർമ്മ (സെക്ഷൻ ഓഫീസർ,​ സെക്രട്ടേറിയേറ്റ്)​.

ജേർണൽ ന്യൂസിന്റെ ആദരാഞ്ജലികൾ.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!