എഴുത്തുകാരി ഇന്ദു മേനോന്റെ അച്ഛനാണ്.

ഈ വാർത്ത ഷെയർ ചെയ്യാം

കോഴിക്കോട്: കര്‍ണാടക സംഗീതജ്ഞന്‍ രാമനാട്ടുകര ശ്രീഹരി വീട്ടില്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു. 78 വയസായിരുന്നു. രാമനാട്ടുകര-വൈദ്യരങ്ങാടി റോഡില്‍ വേലപ്പമേനോന്‍ റോഡിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. എഴുത്തുകാരി ഇന്ദു മേനോന്റെ അച്ഛനാണ്. മഹാനായ സംഗീതജ്ഞനെയാണ് ഉമയനെല്ലൂർ സാറിന്റെ വിയോഗത്തിലൂടെ കർണാടക സംഗീത ലോകത്തിന് സംഭവിച്ചതെന്ന് എം ജി മ്യൂസിക് അക്കാഡമി പ്രിൻസിപ്പൽ ഹെഡ് ഐശ്വര്യാ എസ്സ് കുറുപ്പ്. അദ്ദേഹത്തിന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു- ഐശ്വര്യാ പത്രക്കുറിപ്പിൽ അറിയിച്ചു.

മഹാത്മാ മെമ്മോറിയല്‍ നാടകക്കമ്പനി ഉടമ ഇലവുംമൂട്ടില്‍ ശിവരാമപിള്ളയുടെ മകനായിരുന്നു. അമ്മ വേളിക്കാട്ട് കുഞ്ഞിക്കുട്ടിപ്പിള്ളയമ്മ. ഭാര്യ: പരേതയായ തിരുവച്ചിറ വള്ളിക്കാട് സത്യവതി (ചാലപ്പുറം എന്‍.എസ്.എസ്. സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക).ഹരി വി നാരായണന്‍, അമ്മു എന്നിവരാണ് മറ്റ് മക്കള്‍. മരുമക്കള്‍: രൂപേഷ് പോള്‍, ഡോ. അമ്പിളി, അനീഷ് മുരളി മേനോന്‍


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!