ദുരൂഹമായ സംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു.

ഈ വാർത്ത ഷെയർ ചെയ്യാം

മഞ്ഞ് മൂടിയ ഒരു രാത്രിയിൽ നഗരത്തിലെ ബസ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന ഒരു ബസ്സിന് മുൻപിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകൾ മിന്നുവും. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അപകടം തരണം ചെയ്യുന്നു. തുടർന്ന് ബസിനുള്ളിൽ കയറി യാത്ര തുടരുന്ന ഇവർ അപരിചിതനായ ഒരു വ്യക്തിയെ പരിചയപ്പെടുന്നു. മാധവനെന്ന ഇയാൾ ഈ യാത്രയിൽ പല തരത്തിലും ഇവരെ സഹായിക്കുന്നു. ഇയാളുടെ പ്രവർത്തികളിൽ മുഴുവൻ ദുരൂഹതയാണ്. ഹൈറേഞ്ചിലേക്ക് പോകുന്ന ബസ് നിരവധി അപകടങ്ങൾ യാത്രയിൽ തരണം ചെയ്യുന്നു. ഹൈറേഞ്ചിലെത്തിയ ബസിൽ നിന്നും പുറത്തിറങ്ങുന്ന അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തുടർന്ന് നടക്കുന്ന ദുരൂഹമായ സംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു.

മാതാ ഫിലിംസിൻ്റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ ” ഫെബ്രുവരി 23 ന് തീയേറ്ററുകളിലെത്തുന്നു.

പത്മരാജ് രതീഷ്, രേണു സൗന്ദർ, പൗളി വത്സൻ, ഷിജു പനവൂർ, അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആൻ്റോ, ഷിബു ലബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി, നാൻസി തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു.

നിർമ്മാണം – എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഢി ആർ, ക്രിസ്റ്റിബായി .സി, ഛായാഗ്രഹണം – ജഗദീഷ് വി വിശ്വം, എഡിറ്റിംഗ് – അരുൺ ആർ എസ്, ഗാനരചന – സനിൽകുമാർ വള്ളിക്കുന്നം, സംഗീതം -രാജ്മോഹൻ വെള്ളനാട്, ആലാപനം – നജിം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ, റിലീസ് – മാതാ ഫിലിംസ്, പിആർഓ- അജയ് തുണ്ടത്തിൽ.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!