തിരുവനന്തപുരം : കലയും സാഹിത്യവും , വർത്തമാന കാലയാഥാർത്ഥ്യങ്ങളോടുള്ള യുവതയുടെ സർഗാത്മക പ്രതികരണങ്ങൾക്കും വേദിയാകുന്ന കേരള സർവകലാശാല യുവജനോത്സവം 2024 മാർച്ച് 07മുതൽ 11 വരെയാണ് നടത്തപ്പെടുന്നത്.
യുവജനോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള സംഘാടക സമിതി രൂപീകരണയോഗം
2024 ഫെബ്രുവരി 16 ഉച്ചക്ക് 02 മണിക്ക് കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്സിലുള്ള എംപ്ലോയീസ് യൂണിയൻ ഹാളിൽ വെച്ച് ചേരുന്നതാണ്.
സംഘാടക സമിതി യോഗം അഡ്വ.വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യും.
യുവജനോത്സവത്തിന്റെ വിജയത്തിന് വേണ്ടിയുള്ള സംഘാടകസമിതി രൂപീകരണ യോഗത്തിൽ കലാ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ എല്ലാവരും എത്തിച്ചേരണമെന്ന് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ വിജയ് വിമൽ ജനറൽ സെക്രട്ടറി മീനാക്ഷി പി ആർ എന്നിവർ അഭ്യർത്ഥിച്ചു.