ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസ്സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചു. കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കന്‍ ആണ് ഇക്കാര്യമറിയിച്ചത്. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ല എന്നും അജയ് മാക്കൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ നടപടി ജനാധിപത്യത്തെ തകര്‍ക്കുന്ന നിലപാടാണിതെന്ന് അജയ് മാക്കന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി മാത്രമാണ് വിവരം അറിഞ്ഞതെന്നും അജയ് മാക്കന്‍ പറഞ്ഞു. കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
പാര്‍ട്ടി ഇൻകംടാക്സ് അതോരിറ്റിയെ സമീപിച്ചിട്ടുണ്ടെന്നും 210 കോടി രൂപയാണ് അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനായി ഇൻകംടാക്സ് ആവശ്യപ്പെട്ടതെന്നും അജയ് മാക്കാൻ വ്യക്തമാക്കി. ഒറ്റ പാര്‍ട്ടിക്ക് മാത്രമാണോ ഇന്ത്യയില്‍ പ്രവർത്തിക്കാൻ അനുവാദമുള്ളതെന്നും അജയ് മാക്കൻ ചോദിച്ചു.