തിരുവനന്തപുരം :ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥി നിർണ്ണയതിന്റെ അവസാന ലാപ്പിലാണ് മുന്നണികൾ. ഇതിന് മുന്നോടിയായി നിലവിലെ എം.പി ക്കായി ചുവരെഴുത്തിന് തുടക്കമിട്ട് പാർട്ടി പ്രവർത്തകർ രംഗത്ത്.
ആറ്റിങ്ങൽ മണ്ഡലം ഉൾപ്പെട്ട അഞ്ചുതെങ്ങിലാണ് സംഭവം. അടൂർ പ്രകാശാണ് നിലവിലെ ഇവിടുത്തെ എം പി. അദ്ദേഹം തന്നെ വീണ്ടും മത്സര രംഗത്ത് ഉണ്ടാകുമെന്ന് അറിയിച്ചാണ് ചുവരെഴുത്ത് തുടങ്ങിയിട്ടുള്ളത്.
അഞ്ചുതെങ് മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിലാണ് അടൂർ പ്രകാശിനായി ചുവരെഴുത്ത് നടത്തിയത്.2024 ൽ ഒരിക്കൽക്കൂടി അടൂർ പ്രകാശ് എന്ന തലക്കെട്ടിലാണ് ചുവരെഴുത്ത്.
കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപേയാണ് ചുവരെഴുത്ത് എന്നുള്ളതും ശ്രദ്ധേയമാണ്.
അതേസമയം സി.പി എമ്മിന്റെയും ,ബി ജെ പിയുടെയും സ്ഥാനാർത്ഥികളുടെ പേരുകൾ പലതും പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും പരസ്യമായി ആരും മുന്നോട്ട് വന്നിട്ടില്ല മണ്ഡലത്തിൽ. കേന്ദ്രമന്ത്രി വി മുരളീധരൻ ഇക്കഴിഞ്ഞ മാസങ്ങളിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ സജീവമായിരുന്നു.