തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിക്കും. പരീക്ഷ 23ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയാണ് പരീക്ഷാ സമയം. എസ്എസ്എൽസിയുടെ പൊതുപരീക്ഷ മാർച്ച് മാസം 4ന് ആരംഭിച്ച് മാർച്ച് മാസം 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.
ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ മോഡൽ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിച്ചു. ഈ പരീക്ഷകൾ ഫെബ്രുവരി 21ന് അവസാനിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 26ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നത്.
വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിച്ചു. 21ന് പരീക്ഷ അവസാനിക്കും. ഒന്നും രണ്ടു വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 26ന് അവസാനിക്കും. പരീക്ഷകൾ രാവിലെ 9.30 ന് തന്നെയാണ് ആരംഭിക്കുന്നത്. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പൊതു പരീക്ഷ മാർച്ച് ഒന്നിന് ആരംഭിച്ചു മാർച്ച് 27ന് അവസാനിക്കും. ഈ പരീക്ഷകളുടെ വിശദമായ ടൈംടേബിൾ ഇന്നു തന്നെ പ്രസിദ്ധീകരിക്കും.