കൊല്ലം : മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. മകൾ പോയതിൽ ഇരുവരും മനോവിഷമത്തിൽ ആയിരുന്നു. തുടർന്ന് അമിതമായി ഗുളിക കഴിച്ച് ഇരുവരും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച്ച രാത്രിമരിച്ചിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഉണ്ണികൃഷ്ണപിള്ളയെ കൊല്ലാതെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങി. ഇവരുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം മകളെ കാണിക്കരുതെന്ന് ആത്മഹത്യാകുറിപ്പിൽ എഴുതിട്ടുണ്ട്.