കഴക്കൂട്ടം : തിരുവനന്തപുരം കോർപറേഷന്റെ കഴക്കൂട്ടം സോണൽ ഓഫീസ് സാനിറ്ററി വർക്കർ സന്തോഷ് കുമാർ അന്തരിച്ചു.44 വയസ്സായിരുന്നു.
ഇന്നലെ രാത്രിയോടെ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.വീട്ടിൽ നിന്നും രാവിലെ ഡ്യൂട്ടിക്ക് വരുന്ന വഴിക്ക് തല കറങ്ങി വീഴുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ; എത്തിച്ചെങ്കിലും കയ്യിൽ രക്സ്തയോട്ടം കുറവാണെന്നും ഓപ്പറേഷൻ വേണമെന്നും ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് ഓപ്പറേഷൻ നടത്തിയെങ്കിലും രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ആറ്റിങ്ങൽ കോരാണിയിലാണ് താമസം.ഭാര്യയും കുട്ടികളുമുണ്ട്.കഴക്കൂട്ടം ഗവണ്മെന്റ് ഹൈ സ്കൂളിലെ മുൻ വിദ്യാർത്ഥിയുമായിരുന്നു സന്തോഷ് കുമാർ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ജേർണൽ ന്യൂസ് അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി ചീഫ് എഡിറ്റർ ഉമേഷ് കുമാർ അറിയിച്ചു.
നല്ലൊരു വ്യക്തിത്വത്തിന് ഉടമയും,എവിടെ വച്ച് കണ്ടാലും നമ്മെ തിരിച്ചറിഞ്ഞ് ഓടിയടുത്തെത്തുന്ന ഒരു സുഹൃത്തുമായിരുന്നു സന്തോഷെന്ന് ഉമേഷ് കുമാർ ഓർത്തെടുത്തു.അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ചീഫ് എഡിറ്റർ അറിയിച്ചു.