തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 21 ബുധനാഴ്ച കൊടിയേറും. രാവിലെ 6 :30ന് ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി നടത്തും. ഉത്സവ പ്രാരംഭ ചടങ്ങായ ആനയോട്ടം ഉച്ചതിരിഞ്ഞ് മൂന്നിനാണ്. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഉത്സവ ചടങ്ങുകൾക്കായുള്ള ഭക്തിനിർഭരമായ ആചാര്യവരണം.
രാത്രി കുംഭത്തിലെ പൂയം നക്ഷത്രത്തിൽ ധ്വജ സ്തംഭത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് കൊടിയേറ്റുന്നതോടെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് മാകും. തുടർന്ന് അത്താഴപൂജ, ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക് എന്നീ ചടങ്ങുകൾ ഉണ്ടാകും.
കഥകളിയോടെ ഉത്സവ കലാ പരിപാടികൾക്ക് തിരശീല ഉയരും.കൊടിയേറ്റ ശേഷം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ഉത്സവ കലാ പരിപാടികളുടെ ഉദ്ഘാടനം നടത്തും. തുടർന്ന് കേരള കലാമണ്ഡലം മേജർസെറ്റ് അവതരിപ്പിക്കുന്ന കഥകളി അരങ്ങേറും.