നന്തിലത്ത് എം ജി ഗോപാലകൃഷ്ണൻ നടയിരുത്തിയ ആനയാണ് ഗോപീ കണ്ണൻ

ഈ വാർത്ത ഷെയർ ചെയ്യാം

തൃശൂർ: ​പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന ​ഗുരുവായൂർ ആനയോട്ടത്തിൽ ഗോപീ കണ്ണൻ ഒന്നാമത്. ഇത് ഒൻപതാം തവണയാണ് ഗോപീ കണ്ണൻ ഒന്നാമതെത്തുന്നത്.

2001 സെപ്റ്റംബർ മൂന്നിന് തൃശൂരിലെ നന്തിലത്ത് എം ജി ഗോപാലകൃഷ്ണൻ നടയിരുത്തിയ ആനയാണ് ഗോപീ കണ്ണൻ.സുരക്ഷ കണക്കിലെടുത്ത് ഇത്തവണ പത്ത് ആനകൾ മാത്രമാണ് ആനയോട്ടത്തിൽ പങ്കെടുത്തത്.

ആനയോട്ടത്തിന് ശേഷമുള്ള പതിവ് ആനയൂട്ടും വേണ്ടെന്ന് വച്ചിട്ടുണ്ട്. ആനയോട്ടം നടന്ന മഞ്ജുളാൽ മുതൽ‌ ക്ഷേത്രനട വരെ പാപ്പൻമാരുടെ പ്രത്യേക സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!