തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഈ വരുന്ന ഞായറാഴ്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ.
എറണാകുളം-തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍ മെമു ഫെബ്രുവരി 25ന് എറണാകുളത്തുനിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെട്ട് 6.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.
തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം മെമു സ്പെഷ്യല്‍ അന്ന് പകല്‍ 3.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും.
നാഗര്‍കോവില്‍-തിരുവനന്തപുരം സെന്‍ട്രല്‍ മെമു സ്പെഷ്യല്‍ നാഗര്‍കോവില്‍നിന്ന് പുലര്‍ച്ചെ 2.15ന് പുറപ്പെടും. ട്രെയിന്‍ 3.32ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.
മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രലിന് (16348) പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു.