ഒന്നാം പേജില്‍ ‘ഇവര്‍ രക്തസാക്ഷികള്‍’…

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തില്‍ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്ന സംഭങ്ങളില്‍ പ്രതിഷേധം അറിയിച്ച് കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക.”ഇവര്‍ രക്തസാക്ഷികള്‍’ എന്ന തലക്കെട്ടില്‍ ഇന്നിറങ്ങിയ ദീപിക പത്രത്തിൽ വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2018 മുതല്‍ കഴിഞ്ഞ ദിവസം വയനാടില്‍ മരിച്ച ഫോറസ്റ്റ് വാച്ചര്‍ പോളിന്റെ ചിത്രം വരെ ഉള്‍പ്പെടുത്തി കഴിഞ്ഞ 6 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ ഒന്നാം പേജില്‍ ‘ഇവര്‍ രക്തസാക്ഷികള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചാണ് ദീപിക പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിൽ ഓരോ ജില്ലയും തിരിച്ചുള്ള ചിത്രങ്ങളില്‍ ഓരോരുത്തരും മരിച്ച ദിവസം, എത് മൃഗത്തിന്റെ ആക്രമണത്തിലാണ് ജീവന്‍ നഷ്ടമായത് എന്നീ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ മരണവും കാട്ടാന ആക്രമണത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പൊരുതുന്ന ജനതയ്ക്കു വേണ്ടി പിന്തുണ പ്രഖ്യാപിച്ചാണ് ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മലയോര മേഖലകളില്‍ നിരന്തരം ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നതില്‍ ക്രൈസ്തവ സഭകള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ഇക്കാര്യം പരസ്യമായി തന്നെ ഉന്നയിച്ചിട്ടുമുളളതാണ് ഈ വർത്തയെന്ന് കരുതാം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!