തിരുവനന്തപുരം : ആറ്റുകാൽ ഉത്സവം ഏഴാം ദിവസം ക്ഷേത്രത്തിലെ ഗോപുരത്തിലെ ശില്പം മറച്ച ചടങ്ങ്.
ദേവിയുടെ ഭർത്താവ് കോവലൻ കൊല്ലപ്പെട്ടതിനെ തുടർന്നു ദുഃഖ സൂചകമായാണ് ക്ഷേത്രത്തിലെ ഗോപുരത്തിലെ ദേവി ശില്പം മറയ്ക്കുന്ന ചടങ്ങ് നടത്തുന്നത്.

അതിനോടൊപ്പം ശ്രീകോവിലിനു മുന്നിൽ അണയാതെ എരിയുന്ന കെടാവിളക്കും അണച്ചു .ദേവി കൈലാസത്തിൽ പോയി പരമശിവനെ കണ്ടു വരം വാങ്ങി ഭർത്താവിന് പുനർ ജന്മം നൽകുന്ന ഭാഗങ്ങൾ ആണ് തോറ്റം പാട്ടിൽ ഈ സമയം പാടുന്നത്.
