തിന്മയുടമേൽ നന്മ വിജയം.

ഈ വാർത്ത ഷെയർ ചെയ്യാം

ചിറയിൻകീഴ് : ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശാർക്കര ക്ഷേത്രത്തിൽ കാളിയൂട്ടിന് തുടക്കം.ഒരു നാടൊന്നാകെ ക്ഷേത്ര മൈതാനത്ത് എത്തിച്ചേരുന്ന അനുഭവമാണെങ്ങും

ഇന്ന് വൈകിട്ട് അഞ്ചു നാല്പത്തി അഞ്ചോടെ ക്ഷേത്രപ്പറമ്പിലാണ് ചടങ്ങ് നടക്കുന്നത്. നിലത്തിൽപ്പോരിൽ ദാരിക നിഗ്രഹം നടത്തി തിന്മയുടമേൽ നന്മ വിജയം നേടുമെന്നാണ് ഐതിഹ്യം. ശിവന്റെ പ്രതിനിധിയായ മേൽശാന്തി തീർത്ഥവും പ്രസാദവും നൽകി ഭദ്രകാളിയെ അനുഗ്രഹിച്ചയയ്‌ക്കും. തുടർന്ന് ദേവിയുടെ തിരുമുടി തലയിലേറ്റി കിഴക്കേനട വഴി പടക്കളമായ പറമ്പിലേക്കിറങ്ങും.യുദ്ധത്തിനിടെ വിശ്രമിക്കാൻ പടക്കളത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളിൽ പ്രത്യേകം പ്രത്യേകം പറണുകൾ (തട്ട്) തീർത്തിട്ടുണ്ട്. ദേഹമാസകലം ദാരികന്റെ ശരങ്ങളേറ്റ ദേവി ക്ഷീണമകറ്റാൻ വേണ്ടി പറണിൽ കയറി അച്ഛനായ പരമശിവനെ ധ്യാനിക്കുന്നു. ദാരികന്റെ ശക്തിക്ഷയങ്ങളെക്കുറിച്ച് മനസിലാക്കി രൗദ്രവീര്യത്തോടെയെത്തി ഘോരമായ യുദ്ധത്തിന് ശേഷം ദേവി ദാരികനെ വധിക്കും.

ദാരികവധമെന്ന് സങ്കല്പിച്ച് കുലവാഴ വെട്ടി പ്രതീകാത്മകമായാണിത് നടത്തുന്നത്. നിഗ്രഹത്തിന് ശേഷമുള്ള ചടങ്ങാണ് മുടിത്താളം തുള്ളൽ. കാളിയൂട്ടിന്റെ പ്രധാന കർമ്മിയായ പൊന്നറ ഉണ്ണിക്കൃഷ്‌ണൻ കലശത്തിൽ സൂക്ഷിച്ചിരുന്ന വിത്ത് അഴിച്ചെടുത്ത് കാവൽമാടത്തിൽ കാവലിരിക്കുന്ന ബ്രാഹ്മണനും ഭണ്ഡാരപ്പിള്ളയ്‌ക്കും നൽകുന്നു. ഇവർ ഈ വിത്ത് മുടിയിലിടുന്നതോടെ മുടിയിറക്കുന്നു. ക്ഷേമ ഐശ്വര്യങ്ങൾ നൽകാൻ പരമശിവൻ ദേവിയെ നിയോഗിക്കുന്നുവെന്ന സങ്കല്പത്തോടെ കാളിയൂട്ട് സമാപിക്കുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!