വർക്കല : പാപനാശം ഹെലിപ്പാട് കുന്നിന്‍ മുകളില്‍ നിന്നും യുവതി താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിനി അമൃത (28) ആണ് കുന്നിന്‍ മുകളില്‍ നിന്നും താഴേയ്ക്ക് ചാടിയത്.
നാട്ടുകാരും ലൈഫ് ഗാര്‍ഡുകളും ടൂറിസം പൊലീസും ചേര്‍ന്ന് യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. അബോധവസ്ഥയിലാണ്.
ഇരു കൈകള്‍ക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. പിന്നീട് യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന 3 ആണ്‍സുഹൃത്തുക്കളെ വര്‍ക്കല പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവാക്കള്‍ മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു.