കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

ഈ വാർത്ത ഷെയർ ചെയ്യാം

വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. അമൃതചൈതന്യ എന്ന പേരില്‍ സ്വയം സന്യാസപരിവേഷം ചാര്‍ത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റിലാകുകയും ചെയ്തതിലൂടെയാണ് സന്തോഷ് മാധവന്‍ പ്രശസ്തനാവുന്നത്.(self

കട്ടപ്പന ഇരുപതേക്കറില്‍ പാറായിച്ചിറയില്‍ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂളില്‍ നിന്നു പത്താം ക്ലാസ് പാസായ ശേഷം നാടുവിടുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തില്‍ ശാന്തിക്കാരനായി. ഇത്
ജീവിതത്തില്‍ വഴിത്തിരിവായി.

40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിന്‍ എഡ്വിന്‍ ആണ് സന്തോഷ് മാധവനെതിരേ 2008 മെയ് 11ന് കേരള പൊലീസിനു പരാതി നല്‍കുന്നത്. ഈ കേസിലാണ് ഇയാള്‍ ആദ്യം അറസ്റ്റിലാവുന്നത്.

2009 മെയ് 20-ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി സന്തോഷ് മാധവനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന കേസില്‍ 16 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു കേസുകളിലായി 8 വര്‍ഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!