ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പദ്മജയ്ക്ക് സീറ്റ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യാം

ഡല്‍ഹി:മുതിർന്ന കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ഇന്ന് ബി ജെ പി അംഗത്വം സ്വീകരിച്ചേക്കും.
രാജ്യസഭാ സീറ്റ് ബിജെപി നല്‍കിയതോടെയാണ് പാര്‍ട്ടി വിടാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും പത്മജ ഉച്ചയോടെ ഇക്കാര്യം നിഷേധിച്ചിരുന്നു. സാമൂഹിക മാധ്യമത്തില്‍ ഇത് സംബന്ധിച്ച് നിഷേധക്കുറിപ്പ് ഇറക്കുകയും ചെയ്തു.സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈകീട്ടോടെ പത്മജ പിന്‍വലിച്ചു.

നിലവില്‍ ഡല്‍ഹിയിലാണ് പത്മജ വേണുഗോപാല്‍ ഉള്ളത്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പദ്മജയ്ക്ക് സീറ്റ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ 12 ഇടത്തെ സ്ഥാനാര്‍ഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്.

കോൺഗ്രസ് നേതൃത്വവുമായി പത്മജ കുറച്ചു കാലമായി നല്ല ബന്ധത്തിലല്ല. നേതൃത്വം തന്നെ തഴയുന്നു എന്ന ആക്ഷേപം അവർ ഉന്നയിക്കുന്നുണ്ട്. രാജ്യസഭാ സീറ്റിൽ പ്രതീക്ഷ അർപ്പിച്ചിരുന്നെങ്കിലും അത് ലീഗിന് നൽകാമെന്ന ധാരണ ‌അവരെ പ്രകോപിപ്പിച്ചു എന്നാണറിയുന്നത്.
കരുണാകരൻ സ്മാരക മന്ദിരത്തിന്റെ നിർമ്മാണം വൈകുന്നതും പ്രകോപനമായി. തൃശൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി എടുത്തില്ല എന്ന ആരോപണവും അവർ ഉന്നയിച്ചിരുന്നു. പത്മജയുടെ ഈ അതൃപ്തികളെല്ലാം മുതലെടുത്തു കൊണ്ടാണ് ബി ജെ പി ഇപ്പോൾ ഈ നീക്കം നടത്തിയിരിക്കുന്നത്. സഹോദരൻ കെ മുരളീധരൻ ഉൾപ്പെടെയുള്ളവർ മത്സരരംഗത്ത് നിൽക്കുമ്പോൾ പത്മജയുടെ ഈ നീക്കം കോൺഗ്രസിന് തിരിച്ചടിയായേക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!