ദേവരാജൻ മാസ്റ്ററുടെ ജന്മദേശമായ കൊല്ലം പരവൂരിലാണ്….

ഈ വാർത്ത ഷെയർ ചെയ്യാം

കൊല്ലം:സംഗീത കുലപതി എം.ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം മലയാള സംഗീത ലോകത്തെ സംഗീത ചക്രവർത്തിയുടെ ജന്മദേശത്ത് പ്രവർത്തനം ആരംഭിക്കുന്നു.

ആയിരം പാദസരങ്ങൾ, തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി, സന്ന്യാസിനി നിൻ പുണ്യാശ്രമത്തിൽ തുടങ്ങി അനശ്വരങ്ങളായ നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ കാതോരത്ത് നിത്യം ജീവിക്കുന്ന പ്രഗത്ഭൻ ,സംഗീതം കൊണ്ട് ഇവിടം സ്വർഗ്ഗമാക്കിയ സംഗീത ചക്രവർത്തി മലയാളികളുടെ ദേവരാജൻ മാസ്റ്ററുടെ ജന്മദേശമായ കൊല്ലം പരവൂരിലാണ് ഗായകനും ,സംഗീത സംവിധായകനുമായ എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള എം.ജി മ്യൂസിക്ക് അക്കാഡമിയുടെ ഏറ്റവും പുതിയ ബ്രാഞ്ച് പ്രവർത്തനമാരംഭിക്കുവാൻ പോകുന്നത്.തെക്കൻ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രം പുറ്റിങ്ങൽ ദേവി ക്ഷേത്ര ദേവസ്വവുമായി സഹകരിച്ചുകൊണ്ട് പരവൂർ പുറ്റിങ്ങലിലാണ് അക്കാഡമി പ്രവർത്തിച്ചു തുടങ്ങുന്നത്.

പുറ്റിങ്ങൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മീന ഭരണി നാളായ ഏപ്രിൽ പത്താം തീയതി വൈകിട്ടോടു കൂടി അക്കാഡമിയുടെ ചെയർമാനും എം ഡിയുമായ ശ്രീ.എം ജി ശ്രീകുമാർ അക്കാഡമിയുടെ ഉൽഘാടനം നിർവഹിക്കും.ആദ്യം അഡ്മിഷൻ നേടുന്ന അൻപത് വിദ്യാർത്ഥികൾക്ക് എം ജി ശ്രീകുമാറിൽ നിന്നും സംഗീതത്തിൽ തുടക്കം കുറിക്കുവാനുള്ള സുവർണ്ണാവസരം ലഭിക്കുമെന്ന് എം ജി മ്യൂസിക് അക്കാഡമി പ്രിൻസിപ്പൽ ഐശ്വര്യാ എസ് കുറുപ്പ് പത്ര സമ്മേളനത്തിൽ പറഞ്ഞു.പ്രായഭേദമന്യേ ഏവർക്കും സംഗീതം പഠിക്കുവാനുള്ള അവസരണമാണ് എം ജി മ്യൂസിക് അക്കാഡമി തുറന്നിടുന്നത്.കർണാടക സംഗീതം ,ലളിത സംഗീതം,വയലിൻ,കീബോർഡ് ,വെസ്റ്റേൺ ഡാൻസ്,ഭരതനാട്യം,കുച്ചുപ്പൊടി,കേരളം നടനം,സിനിമാ ഗാനം എന്നീ വിഷയങ്ങളിൽ സിലബസ്സോടുകൂടി പ്രൊഫഷണൽ രീതിയിലുള്ള പരിശീലനം എം ജി മ്യൂസിക് അക്കാഡമിയിൽ നിന്നും ലഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഓൺലൈനായും,ഓഫ്‌ലൈനായും കുട്ടികളുടെ സൗകര്യാർത്ഥം ക്‌ളാസ്സുകൾ ലഭ്യമാക്കുമെന്നുള്ളതും എം ജി മ്യൂസിക് അക്കാഡമിയുടെ പ്രത്യേകതയാണ്.

അഡ്മിഷൻ നേടുന്നതിനായി താഴെ കാണുന്ന ഫോൺ നമ്പറിൽ വിളിക്കുകയോ,പുറ്റിങ്ങൽ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാനാവുന്നതാണ് .ഫോൺ : 9037588860 ,9072588860.

കേരളത്തിലെ പ്രധാന ജില്ലകളിൽ എം ജി മ്യൂസിക് അക്കാഡമിയുടെ സാന്നിധ്യം ഇപ്പോൾ ലഭ്യമാണെന്ന് പ്രിൻസിപ്പൽ ഐശ്വര്യാ എസ്സ് കുറുപ്പ് അറിയിച്ചു. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കഴക്കൂട്ടം,പേയാട് എന്നിവിടങ്ങളിൽ കൂടാതെ എറണാകുളത്ത് ബോൾഗാട്ടി പാലസ്,ആലപ്പുഴയിൽ എരമല്ലൂർ,ഇടുക്കിയിൽ രാജാക്കാട് ഇപ്പോൾ കൊല്ലത്ത് പരവൂരിലും എം ജി മ്യൂസിക് അക്കാഡമി പ്രവർത്തനം ആരംഭിക്കുന്നൂവെന്നത് മികച്ചൊരു നേട്ടമാണ്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!