വനിതാ സെക്യൂരിറ്റി ​ഗാർഡിനെ ആക്രമിക്കുകയും ചെയ്തു.

ഈ വാർത്ത ഷെയർ ചെയ്യാം

ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ യുവാവിന്‍റെ പരാക്രമം. സംഭവത്തിൽ ആലപ്പുഴ ചാത്തനാട് ഷി​ജോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ അതിക്രമിച്ചു കയറിയ ഇയാൾ വാതിൽ തകർക്കുകയും വനിതാ സെക്യൂരിറ്റി ​ഗാർഡിനെ ആക്രമിക്കുകയും ചെയ്തു.

ഡോക്ടറെ അസഭ്യം വിളിച്ച പ്രതി അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയ്ക്കായി എത്തിയ രോ​ഗികളേയും ജീവനക്കാരേയും മുൾമുനയിൽ നിർത്തി. ജനറൽ ആശുപത്രി ഡ്യൂട്ടി ഓഫീസർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്പെക്ടർ കെപി ടോംസാണ് ഷിജോയെ അറസ്റ്റ് ചെയ്തത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!