ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഈ വാർത്ത ഷെയർ ചെയ്യാം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിൽ. മദ്യനയ അഴിമതിക്കേസിൽ ഇഡിയാണ് അറസ്റ്റ് ചെയ്തത്. കെജരാവാളിന്‍റെ വസതിയിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പരിശോധന നടത്തുന്നതിന് സെര്‍ച്ച് വാറണ്ട് ഉണ്ടെന്ന് ഇഡി സംഘം കെജരിവാളിന്റെ സ്റ്റാഫിനെ അറിയിച്ചു. 12 ഉദ്യോഗസ്ഥരടങ്ങുന്ന ഇഡി സംഘം കെജരിവാളിന്റെ ഡല്‍ഹിയിലെ വസിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വീടിന് പുറത്ത് വലിയ പൊലീസ് സന്നാഹവുമുണ്ട്.

ഇഡി സംഘം കെജരിവാളിനെ ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായാല്‍ തന്നെ അറസ്റ്റ് ചെയ്യരുതെന്നും അതില്‍ ഇടക്കാല ഉത്തരവ് വേണമെന്നും ആവശ്യപ്പെട്ടാണ് കെജരിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി തയാറായിരുന്നില്ല. കേസ് ഏപ്രില്‍ 22 ലേക്ക് കോടതി മാറ്റിയിരുന്നു.

മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജ്‌രിവാള്‍ ഹാജരായിരുന്നില്ല.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!