തിരുവനന്തപുരത്ത് മൈക്രോ ഫിനാന്‍സ് കളക്ഷന്‍ ഏജന്റിനെ വെട്ടിക്കൊന്നു.നെയ്യാറ്റിന്‍ കരകൊടങ്ങാവിളയിലാണ് സംഭവം.
23 വയസുകാരനായ ആദിത്യനാണ് മരിച്ചത്.ഊരുട്ടുകാല സ്വദേശിയാണ് ആദിത്യൻ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ആദിത്യന്‍ മൈക്രോ ഫിനാന്‍സ് കളക്ഷന്‍ ഏജന്റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാന്‍ പോയ സമയത്ത് കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.