ചിറയിൻകീഴ് : പ്രസിദ്ധമായ ശാർക്കര ദേവി ക്ഷേത്രത്തിലെ തിരുനാളാഘോഷമായ മീനഭരണി മഹോത്സവം 2024 ഏപ്രിൽ 1 തിങ്കളാഴ്ച(1199 മീനം 19) തൃ:കൊടിയേറും.
അന്നേ രാവിലെ 9.30നും10.15നും ഇടയിലുള്ള ശുഭമുഹൂർത്തതിൽ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ നെടുമ്പള്ളി തരണനെല്ലൂർ മന എൻ.പി സജി നമ്പൂതിരിപ്പാട് തൃക്കൊടിയേറ്റി 2024 ഏപ്രിൽ 10 ബുധനാഴ്ച(1199 മീനം 29) തിരു ആറാട്ടോടെ സമാപിക്കും.
അശ്വതി കാഴ്ചകൾ, പള്ളിവേട്ട എന്നിവ ഏപ്രിൽ ഒൻമ്പതിനും,പ്രസിദ്ധമായ ശാർക്കര ഗരുഡൻ തൂക്കം ഏപ്രിൽ 10 ന് ക്ഷേത്രങ്കണത്തിൽ നടക്കും.എല്ലാ ഭക്ത ജനങ്ങൾക്കും ഉത്സവാശംസകൾ നേരുന്നതായി ജേർണൽ ന്യൂസ് സി എം ഡി ഉമേഷ് കുമാർ അറിയിച്ചു.