അടൂരില്‍ രണ്ടുപേര്‍ ഇന്നലെ രാത്രി മരിച്ച വാഹനാപകടത്തില്‍ ദുരൂഹത. അപകടത്തില്‍പ്പെട്ട കാര്‍ ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചിരുന്നു.
കാര്‍ യാത്രക്കാരായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് സ്വദേശി ഹാഷിം (35) എന്നിവരാണ് മരിച്ചത്. സഹഅധ്യാപര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയിരിക്കുകയായിരുന്നു അനുജ. ടൂര്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.ഇരുവരും തമ്മിൽ നാൾ വർഷമായി പ്രണയത്തിലായിരുന്നു.ഇതിൽ അനുജ വിവാഹിതയും ഒരു ആൺ കുഞ്ഞിന്റെ അമ്മയുമായിരുന്നു.ഇരുവരുടെയും പ്രണയം വീട്ടിൽ അറിഞ്ഞു പ്രശനം നടന്നിരുന്നതായും റിപ്പോർട്ടുണ്ട്.
അമിത വേഗതയില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസിന് സംശയം. അനുജ തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയാണ്. അപകടത്തില്‍ അനുജ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. ഹാഷിമിനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കാര്‍ ഓടിച്ചിരുന്നത് ഹാഷിം ആയിരുന്നു. മുന്‍സീറ്റില്‍ ഇരുന്നിരുന്ന അനുജ, ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലേക്ക് തെറിച്ചുവീണു. പത്തനംതിട്ട-കൊല്ലം ജില്ലാ അതിര്‍ത്തിയായ ഏനാത്തുവെച്ച് അധ്യാപകസംഘത്തിന്റെ വാഹനത്തിന് കുറുകേ നിര്‍ത്തി. വാഹനത്തിന്റെ വാതിലില്‍ തട്ടി അനുജയെ പുറത്തേക്ക് വിളിച്ചിറക്കി. ആരാണെന്ന് സഹഅധ്യാപകര്‍ ചോദിച്ചപ്പോള്‍ കൊച്ചച്ചന്റെ മകന്‍ ആണെന്നായിരുന്നു അനുജയുടെ മറുപടി. വീട്ടിലേക്ക് എത്തിക്കോളാം എന്നും പറഞ്ഞു. തുടര്‍ന്ന് സഹഅധ്യാപകര്‍ അനുജയുടെ ഭര്‍ത്താവിനേയും അച്ഛനേയും വിവരം അറിയിച്ചു. അടുത്ത പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കാനും തങ്ങള്‍ സ്‌റ്റേഷനിലേക്ക് എത്താമെന്നും പറഞ്ഞു. തുടര്‍ന്ന് ഇവര്‍ നൂറനാട് പോലീസ് സ്‌റ്റേഷന്‍ വഴി അടൂര്‍ സ്‌റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. ആ സമയത്താണ് അപകടവിവരം അറിയുന്നത്.
കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്തത്. കെപി റോഡില്‍ പട്ടാഴിമുക്കിന് സമീപം ഇന്നലെ രാത്രി 11. 15 ഓടെയായിരുന്നു അപകടം ഉണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.