കൊല്ലം : കൊല്ലം കൈലാസ് അന്തരിച്ചു.എം ജി ശ്രീകുമാർ ഫാൻസ് അസോസിയേഷന്റെ കൊല്ലം ഭാരവാഹിയായിരുന്നു.
എം ജി മ്യൂസിക് അക്കാഡമിയുടെ വളർച്ചയിൽ എന്നും കൂടെ നിന്നിരുന്ന കൈലാസിന്റെ മരണം ഒരു തീരാ നഷ്ടമാണെന്ന് എം ജി മ്യൂസിക് അക്കാഡമി മാനേജ്‌മന്റ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.അദ്ദേഹത്തിന്റെ അകാല വേർപാടിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നതായി എം ജി മ്യൂസിക് അക്കാഡമി ഭാരവാഹികൾ പറഞ്ഞു.
വൃക്ക സംബന്ധമായ രോഗത്താൽ ഏറെ നാളായി ചികിത്സയിലായിരുന്നു കൈലാസ്. ഗായകൻ എം ജി ശ്രീകുമാറിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ലോകം മുഴുവൻ എം.ജി സർ മാത്രാമായിരുന്നുവെന്ന് ജേർണൽ ന്യൂസിനോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
കൊല്ലം കൈലാസിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ജേർണൽ ന്യൂസ് സി എം ഡി ഉമേഷ് കുമാർ അറിയിച്ചു.
കൈലാസിന്റെ മകന് സൗജന്യമായി സംഗീതാഭ്യാസം നടത്തുവാൻ എം ജി മ്യൂസിക് അക്കാഡമി പ്രിൻസിപ്പൽ കൂടിയായ താൻ മുന്നോട്ടുവന്നത് ഓർത്തെടുത്ത് ഐശ്വര്യ എസ് കുറുപ്പ് . ഇതറിഞ്ഞ കൈലാസ് തന്നെ ഫോണിൽ വിളിച്ചു നന്ദി അറിയിച്ചശേഷം കരഞ്ഞു പോയ നിമിഷവും ഇന്നും ഓർത്തിരിക്കുന്നതായി ഐശ്വര്യ എസ് കുറുപ്പ് ജേർണൽ ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സക്കായി എത്തുമ്പോൾ എം ജി മ്യൂസിക് അക്കാഡമിയിൽ വിളിക്കാറുണ്ട്.ഞാൻ വ്യക്തിപരമായും അദ്ദേഹത്തിന്റെ രോഗ വിവരങ്ങൾ അന്വേഷിക്കാറുണ്ട്. കൈലാസിന്റെ ചികിത്സക്കായി എം ജി മ്യൂസിക് അക്കാഡമിയുടെ വകയായി ഒരു തുക കുട്ടികൾ ചേർന്ന് സ്വരൂപിച്ചു നൽകിയിരുന്നു -ഐശ്വര്യ എസ് കുറുപ്പ് ഓർത്തെടുത്തു.വളരെ നല്ലൊരു മനസ്സിന്റെ ഉടമകൂടിയായിരുന്നു കൈലാസ്.
സംഗീതമാണ് എന്റെ ജീവൻ…ശ്രീയേട്ടൻ ആണ് എന്റെ ജീവ ശ്വാസം,ശ്രീയേട്ടന്റെ പാട്ടുകൾ ആണ് എനിക്ക് എല്ലാം – കൈലാസ് എപ്പോഴും പറയാറുണ്ടായിരുന്നു.