ചിറയിൻകീഴ് : പ്രസിദ്ധമായ ശാർക്കര തൂക്ക മഹോത്സവത്തിന് കുത്തിക്കെട്ടുവാൻ ഈ വർഷം മുതൽ ശാർക്കര പുത്തൻ വീട്ടിലെ അനന്തരാവകാശി പരേതയായ തങ്കമ്മ അമ്മയുടെ മകൻ മോഹന കുമാറിനാണ്.
പുത്തൻവീട്ടിൽ പരേതനായ തങ്കപ്പൻ നായർക്കായിരുന്നു ഇക്കഴിഞ്ഞ വർഷം വരെ ശാർക്കര തൂക്കത്തിന് കുത്തിക്കെട്ടുന്നതിനുള്ള അധികാരം.ഇക്കഴിഞ്ഞ വർഷം തങ്കപ്പൻ നായരുരെ വേർപാടിന് ശേഷം അദ്ദേഹത്തിന്റെ അനന്തരവനായ പുത്തൻവീട്ടിൽ മോഹന കുമാറിന് ദൈവ നിയോഗമായി വന്നുചേർന്നത്.മരുമക്കത്തായ സമ്പ്രദായ പ്രകാരവും,നിയമപ്രകാരവും മോഹന കുമാറാനിനാണ് ഇനി തൂക്കത്തിന് കുത്തിക്കെട്ടുന്നതിനുള്ള അധികാരം.