എക്സ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ സാധി
സമൂഹമാധ്യമമായ ‘എക്സ്’ (ട്വിറ്റർ) നിരോധനം ഏർപ്പെടുത്തി പാക്കിസ്ഥാൻ. ദുരുപയോഗം വർധിക്കുന്നതും രാജ്യസുരക്ഷ സംബന്ധിച്ച ആശങ്കയും കണക്കിലെടുത്താനു താൽക്കാലിക നിരോധനം. താൽക്കാലിക നിരോധനമാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എക്സിനു പാകിസ്ഥാനിൽ നിരോധനമുള്ളതായി അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി രാജ്യം ഇത് പ്രഖ്യാപിച്ചത്.
എക്സ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് ഫെബ്രുവരി പകുതി മുതലേ ഉപയോക്താക്കൾ പരാതി അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം രാജ്യത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവാത്തത് കൊണ്ട് തന്നെ ടെക്നിക്കൽ പ്രശ്നമാണ് എന്നാണ് പലരും കരുതിയത്. ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ്, എക്സിന്റെ നിരോധനത്തെപ്പറ്റി ഇപ്പോൾ പാകിസ്ഥാൻ സർക്കാർ വെളിപ്പെടുത്തിയിരിക്കുന്നത്.