കേരളത്തിലെ പ്രധാന ജില്ലകളിൽ എം ജി മ്യൂസിക് അക്കാഡമിയുടെ സാന്നിധ്യം ഇപ്പോൾ ലഭ്യമാണ്.

ഈ വാർത്ത ഷെയർ ചെയ്യാം

കൊല്ലം: സംഗീത കുലപതി എം.ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം മലയാള സംഗീത ലോകത്തെ സംഗീത ചക്രവർത്തിയുടെ ജന്മദേശത്ത് ഈ ശനിയാഴ്ച (27/ 04 /2024) മുതൽ പ്രവർത്തനം ആരംഭിക്കുന്നു. അന്നേ ദിവസം രാവിലെ പത്തരയ്ക്ക് എം ജി ചെയർമാനും എം ഡി യുമായ മ്യൂസിക് അക്കാഡമിയുടെപിന്നണിഗായകൻ ശ്രീ.എം ജി ശ്രീകുമാർ സംഗീതത്തിന്റെ ആദ്യ സ്വരങ്ങൾ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകും.

തെക്കൻ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രം പുറ്റിങ്ങൽ ദേവി ക്ഷേത്ര ദേവസ്വവുമായി സഹകരിച്ചുകൊണ്ട് പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രഅങ്കണത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.ഇക്കഴഞ്ഞ തീയതി വൈകിട്ട് ദേവരാജൻ മാസ്റ്ററുടെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയശേഷം പുറ്റിങ്ങലിൽ അക്കാഡമിയുടെ പ്രവർത്തനോൽഘാടനം എം ജി ശ്രീകുമാർ നിർവഹിച്ചിരുന്നു.അപ്പോൾ അഡ്മിഷൻ നേടിയ കുട്ടികൾക്കായുള്ള സംഗീത ക്ലാസ്സുകൾക്ക് തുടക്കമിടുവാനാണ് അദ്ദേഹം വീണ്ടും പുറ്റിങ്ങൽ നടയിലേക്ക്

പ്രായഭേദമന്യേ ഏവർക്കും സംഗീതം പഠിക്കുവാനുള്ള അവസരണമാണ് എം ജി മ്യൂസിക് അക്കാഡമി തുറന്നിടുന്നത്.കർണാടക സംഗീതം ,ലളിത സംഗീതം,വയലിൻ,കീബോർഡ് ,വെസ്റ്റേൺ ഡാൻസ്,ഭരതനാട്യം,കുച്ചുപ്പൊടി,കേരള നടനം,സിനിമാ ഗാനം എന്നീ വിഷയങ്ങളിൽ സിലബസ്സോടുകൂടി പ്രൊഫഷണൽ രീതിയിലുള്ള പരിശീലനം എം ജി മ്യൂസിക് അക്കാഡമിയിൽ നിന്നും ലഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഓൺലൈനായും,ഓഫ്‌ലൈനായും കുട്ടികളുടെ സൗകര്യാർത്ഥം ക്‌ളാസ്സുകൾ ലഭ്യമാക്കുമെന്നുള്ളതും എം ജി മ്യൂസിക് അക്കാഡമിയുടെ പ്രത്യേകതയാണ്.

അഡ്മിഷൻ നേടുന്നതിനായി താഴെ കാണുന്ന ഫോൺ നമ്പറിൽ വിളിക്കുകയോ,പുറ്റിങ്ങൽ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാനാവുന്നതാണ് .ഫോൺ : 9037588860 ,9072588860.

കേരളത്തിലെ പ്രധാന ജില്ലകളിൽ എം ജി മ്യൂസിക് അക്കാഡമിയുടെ സാന്നിധ്യം ഇപ്പോൾ ലഭ്യമാണെന്ന് പ്രിൻസിപ്പൽ ഐശ്വര്യാ എസ്സ് കുറുപ്പ് അറിയിച്ചു. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കഴക്കൂട്ടം,പേയാട് എന്നിവിടങ്ങളിൽ കൂടാതെ എറണാകുളത്ത് ബോൾഗാട്ടി പാലസ്,ആലപ്പുഴയിൽ എരമല്ലൂർ,ഇടുക്കിയിൽ രാജാക്കാട് ഇപ്പോൾ കൊല്ലത്ത് പരവൂരിലും എം ജി മ്യൂസിക് അക്കാഡമി പ്രവർത്തനം ആരംഭിക്കുന്നൂവെന്നത് മികച്ചൊരു നേട്ടമാണ്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!