യു.എ.ഇ രാജകുടുംബാംഗം ശൈഖ് തഹ് നൂൻ ബിൻ മുഹമ്മദ് ആൽ നഹ് യാൻ അന്തരിച്ചു. യു.എ.ഇയിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
അൽഐനിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയാണ് ശൈഖ് തഹ് നൂൻ. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ബുധനാഴ്ച മുതൽ ഏഴ് ദിവസം ദേശീയപതാക പാതി താഴ്ത്തിക്കെട്ടും. ശൈഖ് തഹ് നൂനിന്റെ നിര്യാണത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാൻ അനുശോചനം രേഖപ്പെടുത്തി.