ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്. പ്രതിദിന ലൈസന്‍സ് 40 ആക്കും. ഇന്ന് പുറത്തിറക്കിയ കരട് സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്.15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ ആറ് മാസത്തെ സാവകാശം നല്‍കും.
വാഹനങ്ങളില്‍ കാമറ സ്ഥാപിക്കാന്‍ മൂന്ന് മാസം കൂടി സാവകാശം നല്‍കുമെന്നും കരടിൽ പറയുന്നു. കരടിന് ഗതാഗത മന്ത്രി അംഗീകാരം നല്‍കി സര്‍ക്കുലര്‍ നാളെയിറങ്ങും.