ഒടുവില്‍ സ്വന്തം പേരുപോലും മറന്ന കനകലത……

ഈ വാർത്ത ഷെയർ ചെയ്യാം

സിനിമാ നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു.

2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ തുടർന്നാണ് ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആർഐ സ്കാനിൽ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി.

വര്‍ഷങ്ങളായുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മൂലം അവര്‍ അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. എന്നാലും ചെറിയ ചെറിയ റോളുകള്‍ ചെയ്തു വന്നിരുന്നു. 2019ലെ ആകാശഗംഗ 2ന് ശേഷം അവര്‍ അത്ര സജീവമായിരുന്നില്ല. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും അവരെ വല്ലാതെ വലച്ചു. നടന്‍ അനീഷ് രവി അവരെ കാണാന്‍ പോയതും അദ്ദേഹം അതിന് ശേഷം എഴുതിയ കുറിപ്പും ചര്‍ച്ചയായിരുന്നു

മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. ചെറിയവേഷങ്ങളാണെങ്കിലും മലയാളികള്‍ക്ക മറക്കാനാകാത്ത വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!