തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു .
തൃക്കാരിയൂർ : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. നിരവധി പൂരങ്ങളിൽ അണിനിരന്നിട്ടുള്ള ശാന്ത സ്വഭാവക്കാരനായിരുന്ന ശിവനാരായണന് നിരവധി ആരാധകരാണുള്ളത്. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു.
ഇക്കഴിഞ്ഞ പൂര സീസണിൽ മറ്റ് ആനകളിൽ നിന്നും പകർന്ന പാദരോഗമാണ് മരണകാരണമായത്. ജീവൻ രക്ഷിക്കുവാനായി പരമാവധി ശ്രമം നടത്തിയെങ്കിലും ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ശിവനാരായണൻ വിട പറഞ്ഞു.