ഹാപ്പി ബർത്ഡേ ഡിയർ ലാൽ’ എന്ന ആശംസയും.

ഈ വാർത്ത ഷെയർ ചെയ്യാം

മലയാളത്തിന് മോഹൻലാൽ എന്നതൊരു പേരല്ല, നടനവൈഭവത്തിന്റെ രസമാപിനിയാണ്. നാല് പതിറ്റാണ്ടുകളിലെ വേഷപകർച്ചകൾ മോഹൻലാലിനെ ലാലേട്ടനാക്കി. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർക്ക് കൈരളിയുടെ പിറന്നാൾ ആശംസകൾ.

1980ലെ ഫാസിൽ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂവാണ് മലയാളത്തിന് ലാലേട്ടനെ സമ്മാനിച്ചത്. അന്നതൊട്ട് മലയാളിയുടെ നെഞ്ചകത്താണ് മോഹൻലാൽ. നടന വൈഭവത്തിന്റെ 4 പതിറ്റാണ്ട്, മോഹൻലാൽ യുഗം, പക്ഷെ ഒരാണ്ടിന്റെ കണക്കെടുപ്പിൽ തീരുന്നതല്ല മലയാളിക്ക് മോഹൻലാൽ, വിസ്മയങ്ങളുടെ ഒരു ഖനി തന്നെയാണത്.

ഇത്തവണയും പതിവ് തെറ്റിക്കാതെ തന്റെ പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകളുമായി ആദ്യം തന്നെ ഇച്ചാക്ക എത്തി. അതെ, മോഹൻലാലിന് ജന്മദിന ആശംസകൾ നേർന്ന് ആദ്യം തന്നെ തന്റെ സ്നേഹം അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി.

താരത്തിന് സ്നേഹ ചുംബനം നൽകുന്ന ചിത്രമാണ് ആശംസകൾക്കൊപ്പം ലാലിൻറെ പ്രിയപ്പെട്ട ഇച്ചാക്ക പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ‘ഹാപ്പി ബർത്ഡേ ഡിയർ ലാൽ’ എന്ന ആശംസയും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!