മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ കൂടി ടര്‍ബോ 2ല്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഈ വാർത്ത ഷെയർ ചെയ്യാം

മികച്ച തിയറ്റർ അനുഭവം നൽകി മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ ടര്‍ബോ മുന്നേറുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ആലോചന നടത്തുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍ നിന്ന് മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ കൂടി ടര്‍ബോ 2ല്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

ടര്‍ബോ ആദ്യഭാഗം അവസാനിക്കുന്നത് രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിക്കൊണ്ടാണ്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ഖലീഫ പൂര്‍ത്തിയായ ശേഷം ടര്‍ബോ 2 ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. 2024 അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും ടര്‍ബോ 2ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ ‘ബിഗ് എമ്മുകള്‍’ വീണ്ടും ഒന്നിക്കുന്ന ചിത്രമാകും ടര്‍ബോ 2. എന്നാല്‍, ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!