മൂന്നാർ : കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെ നടത്തിയ നവീകരണത്തിന്റെ ഉദ്‌ഘാടനം ഇന്ന് നടക്കും. തമിഴ്നാട്ടിൽ നിന്ന് ഈ പാതയിലൂടെ വേഗത്തിൽ മൂന്നാറിൽ എത്താൻ കഴിയും.
ഇന്ന് വൈകിട്ട് 3.45 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും.
തമിഴ്നാട് അതിർത്തി പ്രദേശമായ ബോഡി, തേനി എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്താം. പ്രതിബന്ധങ്ങളിലും സംസ്ഥാനത്തെ ഏറ്റവും വലിയ ദേശീയപാത യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാരും പ്രത്യേക ശ്രദ്ധ നേടി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ റോഡിന്റെ നിർമാണ പ്രവൃത്തി അവലോകനം ചെയ്‌തിരുന്നു. കൊച്ചി മുതൽ മൂന്നാർ വരെയുള്ള രണ്ടാംഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്‌തു.