ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ്ങിൽ പിഴച്ചു. പേരുകേട്ട ഹൈദരാബാദ് ബാറ്റിങ് നിര കൊല്‍ക്കത്തയ്ക്കു മുന്നില്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നുവീണു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറില്‍ 113 റണ്‍സിന് പുറത്ത്. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (19 പന്തില്‍ 24) ആണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ആന്ദ്രെ റസല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് ഉള്‍പ്പെടെയുള്ള ബൗളര്‍മാരാണ് കൊല്‍ക്കത്തയുടെ വിജയലക്ഷ്യത്തിലേക്കുള്ള വേഗം കുറച്ചത്.