അനായാസം കപ്പിലേക്ക്

ഈ വാർത്ത ഷെയർ ചെയ്യാം

പ്രതീക്ഷകൾ ചിറകിലേറി മൈതാനത്തിറങ്ങിയ കൊൽക്കത്തയ്ക്ക് തൊട്ടതെല്ലാം പൊന്നായി.2024 എഡിഷൻ ഐ പി എല്ലിൽ ശ്രെയസ്സ് അയ്യർ ക്യാപ്റ്റനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കപ്പടിച്ചു.

സൺ റൈസേഴ്‌സ് ഹൈദരാബാദിനെയാണ് അവർ ഫൈനലിൽ തോൽപ്പിച്ചത്.സൺ റൈസേഴ്‌സ് നേടിയ 113 റൺസിന് മറുപടിയായാണ് കൊൽക്കത്ത അനായാസം കപ്പിലേക്ക് അടുത്തത്.

നേരത്തെ പേരുകേട്ട ഹൈദരാബാദ് ബാറ്റിങ് നിര കൊല്‍ക്കത്തയ്ക്കു മുന്നില്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നുവീണു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറില്‍ 113 റണ്‍സിന് പുറത്ത്. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (19 പന്തില്‍ 24) ആണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ആന്ദ്രെ റസല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് ഉള്‍പ്പെടെയുള്ള ബൗളര്‍മാരാണ് കൊല്‍ക്കത്തയുടെ വിജയലക്ഷ്യത്തിലേക്കുള്ള വേഗം കുറച്ചത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!