കേരളത്തിന്റെ തനി നാടൻ ആഹാരത്തിലും,പോഷകഗുണങ്ങളിലും ഏറെ മുന്നിലാണ് ചക്ക. പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ ആയ വിറ്റാമിൻ എ, വിറ്റാമിൻ സി, റൈബോഫ്ലാവിന്‍, തയാമിന്‍, നിയാസിന്‍,പൊട്ടാസ്യം, കാൽസ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം മുതലായ മിനറലുകളും നാരുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍ മുതലായവയും ചക്കയില്‍ അടങ്ങിയിരിക്കുന്നു.
ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്കപായസം, ചക്ക വരട്ടി എന്നിങ്ങനെ കാലങ്ങളായി കഴിക്കുന്ന ചക്ക സുലഭമായി കിട്ടുമ്പോള്‍ പരീക്ഷിക്കാവുന്ന മറ്റൊരു വിഭവമാണ് ചക്ക ദോശ. വളരെ എളുപ്പത്തില്‍ ഇത് എങ്ങനെ തയാറാക്കി എടുക്കാമെന്ന് നോക്കാം.
4 മണിക്കൂർ കുതിർത്ത അരി – 1 കപ്പ്
ചക്ക കുരു കളഞ്ഞത് മിക്സിയില്‍ അടിച്ചത് – 1/2 കപ്പ്
ശർക്കര – 4 ടേബിള്‍സ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടീസ്പൂൺ
ഉണ്ടാക്കുന്ന രീതി
എല്ലാ ചേരുവകളും ഒരുമിച്ച് യോജിപ്പിച്ച് ദോശ മാവ് ഉണ്ടാക്കുക, മാവിന് കട്ടി കൂടുതല്‍ ആണെങ്കില്‍ വെള്ളം ചേർക്കുക. ഒരു തവയില്‍ നെയ് പുരട്ടിയ ശേഷം മാവ് ഒഴിക്കുക. ഇത്, ചെറിയ തീയിൽ ചെറുതായി ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വേവിക്കുക.