വിജയത്തേരിലേറി എം ജി മ്യൂസിക് അക്കാദമിയിലെ ചുണക്കുട്ടികളും.

ഈ വാർത്ത ഷെയർ ചെയ്യാം

കൊല്ലം : 62 -മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരച്ച് എം ജി മ്യൂസിക് അക്കാദമിയിലെ ചുണക്കുട്ടികളും.

ഇന്നലെ നടന്ന ലളിതഗാന മത്സരത്തിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ എം ജി മ്യൂസിക് അക്കാദമിയിലെ സംഗീത വിദ്യാർത്ഥിയും,ടോപ് സിങ്ങർ സീസൺ മൂന്നിലെ താരവുമായ ദേവനാരായണൻ എ ഗ്രേഡ് കരസ്ഥമാക്കി.

“ഉണ്ണായി പാടിയ….” എന്ന ലളിത ഗാനമാണ് ദേവനാരായണൻ വേദിയിൽ അവതരിപ്പിച്ചത്.മികച്ച ഒരു ഗാനം അതിന്റെ പൂർണ്ണതയോടെ വേദിയിൽ അവതരിപ്പിക്കുവാൻ തന്നെ സഹായിച്ച തന്റെ സംഗീത ഗുരു ഉമേഷ് കുമാർ സാറിനും എം ജി മ്യൂസിക് അക്കാദമിക്കും നന്ദി അറിയിക്കുന്നതായി മത്സരശേഷം ദേവനാരായണൻ പറഞ്ഞു.പത്തനംതിട്ട ജില്ലയിലെ പന്തളം എൻ എസ് എസ്സ് എച്ച് എസ്സ് എസ്സിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവനാരായണൻ.

മകന് മറ്റൊരു പ്രധാനപ്പെട്ട സ്ഥാനം ജീവിതത്തിൽ ലഭിച്ചതിൽ അതീവ സന്തുഷ്ടരാണെന്ന് ദേവനാരായണറെ മാതാപിതാക്കളായ ഗോപകുമാറും,സൗമ്യ ഗോപനും ജേർണൽ ന്യൂസിനോട് പറഞ്ഞു,കുട്ടിയുടെ സംഗീത യാത്രയിൽ സംസ്ഥാന കലോത്സവത്തിൽ ലഭിച്ച ഈ സ്ഥാനം തങ്ങളുടെ കുട്ടിക്ക് ഒരുപാട് ഗുണം ചെയ്യുമെന്ന് അവർ പ്രത്യാശിച്ചു.

എം ജി മ്യൂസിക് അക്കാദമിയിലെ മറ്റൊരു വിദ്യാർത്ഥിനിയായ ശിവകീർത്തനക്ക് ലളിതഗാന മത്സരം പെൺ കുട്ടികളുടെ വിഭാഗത്തിൽ ബി ഗ്രേഡ് കരസ്ഥമാക്കി.പത്തനംതിട്ട ജില്ലയിലെ നേതാജി ഹൈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ശിവകീർത്തന.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!