”പിണറായി വിജയന്‍…നാടിന്റെ അജയ്യന്‍, നാട്ടാര്‍ക്കെല്ലാം സുപരിചിതന്‍….

ഈ വാർത്ത ഷെയർ ചെയ്യാം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ‘കേരള സിഎം’ വിഡിയോ ഗാനം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സാജ് പ്രോഡക്ടഷന്‍സ് ഹൗസ് എന്ന യുട്യൂബ് ചാനലിലൂടെ റിലീസായ ​ഗാനത്തിന്റെ വരികളും സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നിശാന്ത് നിളയാണ്.

പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്ന സ്വര്‍ണക്കടത്ത് കേസ് വിവാദം ആസൂത്രിതമാണെന്ന വിമര്‍ശനത്തോടെയാണ് പാട്ടിന്റെ തുടക്കം. തീയില്‍ കുരുത്ത കുതിരയായും കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനായുമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഗാനത്തില്‍ സ്തുതിച്ചിരിക്കുന്നത്.നിഷാന്ത് നിള എഴുതി സംഗീതം നല്‍കിയ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും ഒരുക്കിയിരിക്കുന്നത് അദ്ദേഹമാണ്. ടിഎസ് സതീഷ് ആണ് നിര്‍മാണം. സച്ചിന്‍ രാജ് ആണ് പാട്ട് പാടിയിരിക്കുന്നത്. റിഷി രാജു ആണ് ഛായാഗ്രഹണം. സാജ് പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് പേജിലൂടെയാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള പാട്ടില്‍ പിണറായിയുടെ ചെറുപ്പകാലം മുതല്‍ കൗമാരകാലം വരെയും ആവിഷ്‌കരിക്കുന്നുണ്ട്.

കോവിഡ്, പ്രളയ രക്ഷകനായും പിണറായിയെ ഗാനത്തില്‍ വാഴ്ത്തുന്നുണ്ട്. എന്നാല്‍ ഗാനത്തിനെതിരെ ചില ഇടതു കേന്ദ്രങ്ങളില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പിണറായി വിജയനെ പ്രകീർത്തിച്ച് തിരുവനന്തപുരത്ത് മെ​ഗാ തിരുവാതിര അരങ്ങേറിയിരുന്നു. മുൻപ് പി ജയരാജനെ പുകഴ്ത്തിയുള്ള ഗാനം വ്യക്തിപൂജയെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി തള്ളിയിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!