തിരുവനന്തപുരം : നടി നിമിഷ സജയനെതിരെയുള്ള സൈബർ ആക്രമണത്തിൽ താരത്തെ പിന്തുണച്ച് സോഷ്യൽ മീഡിയ.
നിലനിൽപ്പിന് വേണ്ടി തലമാറ്റുന്ന താരങ്ങളല്ല, നിലപാടുള്ള നടിയാണ് നിമിഷയെന്നാണ് അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റുകളിൽ വ്യക്തമാക്കുന്നത്. നിമിഷ പലപ്പോഴും സ്വീകരിച്ചിട്ടുള്ള കൃത്യമായ നിലപാടുകളും രാഷ്ട്രീയ ബോധവും ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയ താരത്തെ പിന്തുയ്ക്കുന്നത്.
തൃശൂർ ലോക്‌സഭാ സീറ്റിൽ സുരേഷ് ഗോപി ജയിച്ചതിനുപിന്നാലെയാണ് നടിക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. നാലുവർഷംമുമ്പ് പൗരത്വനിയമ ഭേദഗതിക്കെതിരേ കൊച്ചിയിൽ സംഘടിപ്പിച്ച റാലിയിൽ നിമിഷ നടത്തിയ തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടല്ലേ ഇന്ത്യ ചോദിക്കുന്നത്’ എന്ന പ്രതികരണം ശ്രദ്ധനേടിയിരുന്നു.