മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 72 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും, ജോര്‍ജ് കുര്യനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
രണ്ടാം മോദി സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ പുതിയ മന്ത്രിസഭയിലുമുണ്ട്. കഴിഞ്ഞ സര്‍ക്കാരിലെ പ്രമുഖരായ രാജ്‌നാഥ് സിങ്ങ്, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, ശിവരാജ് സിങ് ചൗഹാന്‍,നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍,മനോര്‍ഹല്‍ ലാല്‍ ഖട്ടാര്‍, എച്ച് ഡി കുമാരസ്വാമി, പീയുഷ് ഗോയല്‍ തുടങ്ങിയവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.